ലക്ഷദ്വീപിന്റെ പശ്ചാത്തലത്തില്‍ ‘പ്രണയ മീനുകളുടെ കടല്‍’; ചിത്രത്തിന്റെ ട്രെയ്‌ലര്‍ യൂട്യൂബില്‍ വൈറലാകുന്നു

single-img
6 September 2019

ലക്ഷദീപിന്റെ പശ്ചാത്തലത്തില്‍ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രണയ മീനുകളുടെ കടല്‍’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ യു ട്യൂബില്‍ തരംഗമാകുകയാണ് . പുതുമുഖ നായകനായി ഗാബ്‌റി ജോസും നായികയായി ഋദ്ധി കുമാറും എത്തുന്ന ചിത്രത്തില്‍ വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഷാന്‍ റഹ്മാന്‍ ആണ് സംഗീതം ഒരുക്കുന്നത്. വിഷ്ണു പണിക്കര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ തുടങ്ങിയ ഒട്ടേറെ പുതുമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.