റോഡിലെ കുഴിയില്‍ പൂക്കളമിട്ട് യുവതി; റോഡുകളുടെ ദുരവസ്ഥയ്‌ക്കെതിരെ വിത്യസ്ത പ്രതിഷേധവുമായി ഒരു ഫോട്ടോഗ്രാഫർ

single-img
6 September 2019

സംസ്ഥാനത്തെ തകർന്ന റോഡുകള്‍ക്കെതിരെ വ്യാപകമായി പ്രതിഷേധം പടരുകയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയെ തുടര്‍ന്ന് ഹൈക്കോടതി സർക്കാരിനെതിരെ കേസെടുക്കുന്ന സംഭവം വരെയുണ്ടായി. ഫോട്ടോഗ്രാഫറായ അനുലാൽ ഈ ദുരവസ്ഥയ്ക്കെതിരെ വ്യത്യസ്ത രീതിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്.

Anulal Photographyക്യാമറ കണ്ണുകളിലൂടെ എന്റെ പ്രതിഷേധംറോഡിൽ പൂ 'കുളം'Click-Anulal VModel-Niya SankarathilMakeup-…

Posted by Anulal V V on Thursday, September 5, 2019

വളരെ സുന്ദരിയായ ഒരു യുവതി റോഡിലെ കുഴിയില്‍ ഓണപ്പൂവിടുന്നതാണ് ചിത്രം. “ക്യാമറ കണ്ണുകളിലൂടെ എന്റെ പ്രതിഷേധം റോഡിൽ പൂ ‘കുളം’ “എന്ന തലക്കെട്ടോടെയാണ് അനുലാല്‍ ഫേസ്ബുക്കിൽ ചിത്രം പങ്കുവച്ചിരിക്കുന്നത്.

അറിയപ്പെടുന്ന മോഡലായ നിയ ശങ്കരത്തിലാണ് ഫോട്ടോയിൽ മോഡലായി എത്തുന്നത്. വളരെക്കാലമായി മോഡലിങ് ചെയ്യുന്ന നിയ അടുത്തുതന്നെ മലയാള സിനിമയിലേക്ക് കാലെടുത്തുവയ്ക്കാനും ഒരുങ്ങുകയാണ്.