പാലാ ഉപതെരഞ്ഞെടുപ്പ്; ജോസ് ടോം മികച്ച വിജയം നേടുമെന്ന് ഉമ്മന്‍ ചാണ്ടി

single-img
6 September 2019

കോട്ടയം: പാലാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം മികച്ച വിജയം നേടുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമപരമായ പ്രശ്‌നങ്ങള്‍ കൊണ്ടാണ് ജോസ് ടോമിന് രണ്ടില ചിഹ്നം കിട്ടാതിരുന്നത്. ജോസഫിന് എതിരായ കൂവല്‍ പ്രതിഷേധം കാര്യമാക്കേണ്ടതില്ല. ഏതാനും ചിലരുടെ പ്രതിഷേധം മാത്രമാണ് അത് എന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് ഇടയില്‍ ജോസ് കെ മാണി വിഭാഗം പ്രവര്‍ത്തകര്‍ പിജെ ജോസഫിനെ തെറിവിളിക്കുകയും കൂവി വിളിക്കുകയും ചെയ്തിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഉമ്മന്‍ചാണ്ടി.