ആശിർവാദിന്റെ നിർമ്മാണത്തിൽ മോഹന്‍ലാല്‍ – ജിത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും എത്തുന്നു

single-img
6 September 2019

മലയാള സിനിമയിലെ അതുവരെയുള്ള എക്കാലത്തെയും വിജയമായിരുന്നു മോഹന്‍ലാല്‍ ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ എത്തിയ ചിത്രമായ ദൃശ്യം. പിന്നീട് ദീർഘ കാലമായി ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഇപ്പോൾ ഇതാ, മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം നവംബറില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുവാന്‍ കഴിയുന്നത്.

വൻ ബജറ്റിൽ അണിയിച്ചൊരുക്കുന്ന ജിത്തുജോസഫ് ചിത്രമാണിതെന്നും ചിത്രത്തില്‍ നായികയായി എത്തുന്നത് തമിഴിലെ ഒരു പ്രമുഖ താരം ആയിരിക്കും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സിനിമ നിർമ്മിക്കുന്നത് ആശിര്‍വാദ് ഫിലിംസ് തന്നെയായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. മോഹന്‍ലാലിന്റെ മകൻ പ്രണവ് മോഹന്‍ലാൽ നായകനായി അഭിനയിച്ച ആദ്യചിത്രമായ ആദി സംവിധാനം ചെയ്തതും ജിത്തു ജോസഫ് തന്നെയായിരുന്നു.