ചികിത്സാ പിഴവിൽ യുഎഇയില്‍ മലയാളി നഴ്‌സിന്റെ മരണം: 78 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഷാര്‍ജാ കോടതി

single-img
6 September 2019

ചികിത്സാ പിഴവ് മൂലം യുഎഇയില്‍ മലയാളി നഴ്‌സ് മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരമായി നാലു ലക്ഷം ദിര്‍ഹം (ഇന്ത്യയിൽ ഏകദേശം 78 ലക്ഷം രൂപ) നൽകണമെന്ന് ഷാര്‍ജ കോടതി വിധി. ഷാര്‍ജാ യുണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്‌സായിരുന്ന കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിയായ ബ്ലെസി ജോസഫ് ഏബ്രഹാം(32) മരിച്ച സംഭവത്തിലാണ് വിധി.

ബ്ലെസ്സിയുടെ ഭര്‍ത്താവും ദുബായ് നഗരസഭയില്‍ ലാബ് അനലിസ്റ്റുമായ ജോസഫ് എബ്രഹാം കോടതിയെ സമീപിക്കുകയായിരുന്നു. രോഗം ബാധിച്ച യുവതിക്ക് ചികിത്സ നല്‍കിയ ഷാര്‍ജയിലെ ഡോ.സണ്ണി മെഡിക്കല്‍ സെന്റ റും ഡോക്ടര്‍ രാജാറാം പി.നാരായണരയും ചേര്‍ന്നാണ് നഷ്ടപരിഹാര തുക നല്‍കേണ്ടത്.

2015 നവംബർ മാസം അണുബാധയെത്തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയപ്പോഴാണ് മലയാളി നഴ്‌സ് ചികിത്സാ പിഴവ് മൂലം മരിച്ചത്.

ആശുപത്രിയിൽ ആന്റിബയോട്ടിക് കുത്തിവയ്പ് നടത്തിയതോടെ അബോധാവസ്ഥയിലായ ബ്ലെസിയെ അല്‍ ക്വാസിമി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം മരിക്കുകയായിരുന്നു. ശരീരത്തിൽ എത്തിയ മരുന്നിന്റെ പാര്‍ശ്വഫലം മൂലമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ജോസഫ് എബ്രഹാം ഷാർജയിൽ അലി ഇബ്രാഹിം അഡ്വക്കറ്റ്‌സ് ആന്‍ഡ് ആന്‍ഡ് ലീഗല്‍ കണ്‍സള്‍ട്ടന്‍സ് വഴിയായിരുന്നു കേസ് നല്‍കിയത്.

ഈ വർഷം ജൂലൈ 17ന് ഷാര്‍ജാ കോടതി നാരായണരയെ കുറ്റക്കാരനായി വിധിച്ചിരുന്നു. യുവതിയുടെ മരണശേഷം യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്ന ഡോക്ടറെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിന്റെഇയും ഇന്റജര്‍പോളിന്റെടയും സഹായത്തോടെ തിരികെയെത്തിക്കുമെന്ന് അഭിഭാഷകന്‍ പറഞ്ഞു.