കേരളാ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ചുമതലയേല്‍ക്കും

single-img
6 September 2019

തിരുവനന്തപുരം: കേരളാ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ചുമതലയേല്‍ക്കും. രാജ് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.സംസ്ഥാനത്തിന്റെ ഇരുപത്തിരണ്ടാമത് ഗവര്‍ണറാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ ആരിഫ് മുഹമ്മദ് ഖാന്‍.

ഇന്നലെ തലസ്ഥാനത്തെത്തിയ ആരിഫ് മുഹമ്മദ് ഖാന് ഊഷ്മള വരവേല്‍പ്പാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. മന്ത്രിമാരായ എ കെ ബാലന്‍, ഇ ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ ടി ജലീല്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ആരിഫ് മുഹമ്മദ് ഖാനെ സ്വീകരിച്ചത്. മുഖ്യമന്ത്രി രാജ്ഭവനിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.