അമേരിക്കയുടെ തീരങ്ങളില്‍ നാശം വിതച്ച് ഡോറിയ ചുഴലിക്കാറ്റ്; തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

single-img
6 September 2019

വാഷിംങ്ടണ്‍: അമേരിക്കയെ ആശങ്കയിലാഴ്ത്തി ഡോറിയ ചുഴലിക്കാറ്റ്. അമേരിക്കയുടെ കിഴക്കന്‍ തീരത്തേക്ക് ചുഴലിക്കാറ്റ് നീങ്ങുന്നതായി മുന്നറിയിപ്പ്. സൗത്ത് കാരോലീനമേഖലയില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മണിക്കൂറില്‍ 105 മുതല്‍ 165 കിലോ മീറ്റവരെ വേഗത്തിലാണ് കാറ്റു വീശുന്നത്.

ബഹാമസ് ദ്വീപില്‍ 20ലധികം പേര്‍ ചുഴലിക്കാറ്റില്‍ പെട്ട് മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ തീരമേഖലകളില്‍ കാറ്റ് വന്‍ നാശം വിതച്ചു. പതിനായിരത്തിലധികം വീടുകളാണ് തകര്‍ന്നത്. സൗത്ത് കാരോലീനയിലും ജോര്‍ജിയയിലും വൈദ്യുതി ബന്ധം നിലച്ചു.