കശ്മീര്‍, ജനാധിപത്യത്തെ പരിഹസിക്കുന്നതിന് ഉദാഹരണം; കേന്ദ്രസര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി

single-img
5 September 2019

ഡല്‍ഹി; കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ പരിഹസിക്കുന്നതിന്റെ ഉദാഹരണങ്ങളാണ് കശ്മീരില്‍ നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും എപിയുമായ ശശി തരൂര്‍. കശ്മീരിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെപ്പോലും പരിഗണിച്ചില്ല. ഭരണഘടനയുടെ സത്തയെ തകര്‍ക്കുന്ന നിലപാടാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചതെന്നും തരൂര്‍ പറഞ്ഞു.

കശ്മീരിലെ നടപടികള്‍ക്ക് ഗവര്‍ണറുടെ അനുമതിയുണ്ടെന്നായി രുന്നു ന്യായീകരണം എന്നാല്‍ ഗവര്‍ണറെ തെരഞ്ഞെടുത്തത് അവര്‍തന്നെയാണ് അതായത് ബിജെപിയുടെ അഭിപ്രായമാണ് നടപ്പാക്കിയതെന്നേ പറയാന്‍ കഴിയൂ. തരൂര്‍ വിശദീകരിച്ചു.

ദേശീയ പൗരത്വ പട്ടികയെയും തരൂര്‍ ശക്തമായി വിമര്‍ശിച്ചു. ഇന്ത്യയെ മാത്രം അറിയുന്നവരാണ് പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടത്. അവരുടെ ജീവനും ജീവിതവും ജോലിയുമെല്ലാം ഇവിടെയാണ് അങ്ങനെയുള്ളവരെയാണ് ഒരു സുപ്രഭാതത്തില്‍ വിദേശികളാണെന്ന് പറഞ്ഞത്. ഇത് അംഗീകരിക്കാനാവാത്ത അവസ്ഥയാണെന്ന് തരൂര്‍ പറഞ്ഞു.