അഞ്ച് ദിവസങ്ങൾ, നാനൂറ് കോടി; പ്രഭാസിന്റെ സാഹോ റെക്കോഡിലേക്ക്

single-img
5 September 2019

പ്രഭാസ് നായകനായി വിവിധ ഇന്ത്യൻ ഭാഷകളിൽ പ്രദർശനത്തിനെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘സാഹോ’യുടെ അഞ്ച് ദിവസത്തെ കളക്ഷന്‍ പുറത്തെത്തി. റിലീസിൽ ലോകവ്യാപകമായി നേടിയ ആദ്യ അഞ്ച് ദിനങ്ങളിലെ ഗ്രോസ് കളക്ഷനാണ് നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍സ് പുറത്തുവിട്ടിരിക്കുന്നത്.

ചിത്രം ആദ്യ ദിനത്തില്‍ തന്നെ 130 കോടിയും രണ്ടാംദിനത്തില്‍ 75 കോടിയുംനേടിയിരുന്നു. ഇപ്പോൾ ഇതാ ആദ്യ അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ നാന്നൂറ് കോടി ക്ലബിലേക്കെത്തുകയാണ് സാഹോ. പ്രഭാസിൻറേതായി ഒടുവിൽ എത്തിയ ബാഹുബലി 1, 2 ചിത്രങ്ങള്‍ നേടിയ അഭൂതപൂര്‍വ്വമായ വിജയത്തിന് ശേഷമുള്ള സിനിമ ആയതിനാൽ വന്‍ പ്രീ-റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ‘സാഹോ’.

ബോളിവുഡില്‍ മാത്രം നൂറുകോടി ക്ലബില്‍ ഇടംനേടുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇനി സാഹോയും ഉണ്ടാകും. അതേപോലെ റിലീസ് ചെയ്ത മറ്റു ഭാഷകളിലും ഓവര്‍സീസിലും സാഹോ മികച്ച മുന്നേറ്റമാണ് കാഴ്ച്ച വെക്കുന്നത്. വൻ ബജറ്റിൽ ഒരുങ്ങിയ ചിത്രമായ സാഹോ സാങ്കേതിക മികവിന്‍റെ കാര്യത്തില്‍ വലിയ അഭിപ്രായമാണ് നേടിയെടുത്തത്. സിനിമയ്ക്കായി കൂടുതല്‍ തുകയും ചെലവഴിച്ചത് സാങ്കേതിക മികവിനാണ്.