പ്രധാനമന്ത്രിയായി മോഹന്‍ലാലെത്തുന്നു; കാപ്പാന്റെ ട്രെയിലര്‍ റിലീസ് ചെയ്തു

single-img
5 September 2019

സൂര്യയുൂം മോഹന്‍ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കാപ്പാന്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ചിത്രത്തിന്റെ ആക്ഷന്‍ ത്രില്ലര്‍ സ്വഭാവം വെളിപ്പെടുത്തുന്നതാണ് 1.35 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍. മോഹന്‍ലാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ഒരു എന്‍എസ്ജി കമാന്‍ഡോ കഥാപാത്രമാണ് സൂര്യയുടേത്.

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബൊമാന്‍ ഇറാനി, ആര്യ, സയ്യേഷ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അയന്‍, മാട്രാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെ വി ആനന്ദും ഒന്നിക്കുന്ന ചിത്രമാണ് ‘കാപ്പാന്‍’. സംഗീതം ഹാരിസ് ജയരാജ്. ചിത്രം സെപ്റ്റംബര്‍ 20 ന് റിലീസ് ചെയ്യും.