നരേന്ദ്രമോദി – ഷിൻസോ ആബെ കൂടിക്കാഴ്ച്ച നടത്തി; സാമ്പത്തിക, പ്രതിരോധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തും

single-img
5 September 2019

വ്ലാഡിവോസ്റ്റോക്ക്​: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ്​ പ്രധാനമന്ത്രി ഷിന്‍സോ ആബെയും കൂടിക്കാഴ്​ച നടത്തി. റഷ്യയിലെ വ്ലാഡിവോസ്റ്റോകില്‍ നടക്കുന്ന സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് ഇരു നേതാക്കളും ചർച്ച നടത്തിയത്. സാമ്പത്തിക, പ്രതിരോധ, സുരക്ഷ മേഖലകളില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായതായി ഇന്ത്യൻ വിദേശകാര്യ വക്താവ്​ രവീഷ്​ കുമാര്‍ അറിയിച്ചു.

ഒസ്​കയില്‍ നടന്ന ജി-20 ഉച്ചകോടിയിലും ബിയാരിട്​സില്‍ നടന്ന ജി-7 ഉച്ചകോടിയിലും ഇരുവരും കൂടിക്കാഴ്​ച നടത്തിയിരുന്നു. മൂന്ന് മാസത്തിനിടെ ഇരു നേതക്കളും മൂന്ന് തവണ ചർച്ച നടത്തി. ഇന്തോ – പസഫിക്​ മേഖലയുടെ സാമ്പത്തിക സഹകരണത്തിനായി ഇരുരാജ്യങ്ങളും സഹകരിക്കും.

ഇന്ത്യയില്‍ നടക്കുന്ന വാര്‍ഷിക ഉച്ചകോടിയില്‍ ഷിന്‍സോ ആബെ പ​ങ്കെടുക്കുമെന്നും വിദേശകാര്യ സെക്രട്ടറി വിജയ്​ ഗോഖലെ അറിയിച്ചു. വാർഷിക ഉച്ചകോടിയില്‍ രാജ്​നാഥ്​ സിങ്ങും ചൈനീസ്​ വിദേശകാര്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്​ച നടത്തും. വാര്‍ഷിക ഉച്ചകോടി സംബന്ധിച്ച തീയതിയും വിശദവിവരങ്ങളും പിന്നീട്​ പ്രഖ്യാപിക്കുമെന്നും വിജയ്​ ഗോഖ്​ലെ അറിയിച്ചു.