കനത്ത മഴ ; മുംബൈയില്‍ രണ്ടു മരണം

single-img
5 September 2019

മുംബൈ: മുംബൈയില്‍ കനത്ത മഴയെത്തുടര്‍ന്ന് രണ്ടു മരണം.
ബി​എം​സി ജീ​വ​ന​ക്കാ​രാ​യ വി​ജ​യേ​ന്ദ്ര സ​ര്‍​ദാ​ര്‍ ബാ​ഗ്ദി, ജ​ഗ​ദീ​ഷ് പാ​ര്‍​മ​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മുംബൈ നഗരത്തിലും മഹാരാഷ്ട്രയുടെ മറ്റു ചിലഭാഗങ്ങളിലും പെയ്യുന്ന മഴ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.

ഗതാഗത തടസമാണ് ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. പലയിടത്തും പ്രധാന പാതകളിലടക്കം ഗതാഗതം തടസപ്പെട്ടു.
നി​ര​വ​ധി ലോ​ക്ക​ല്‍ ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. മി​തി ന​ദി ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ന്ന​തി​നാ​ല്‍​കു​ര്‍​ള-സ​യ​ണ്‍ ഡി​വി​ഷ​നി​ല്‍ ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ന് ത​ടസം നേ​രി​ടു​ന്നു​വെ​ന്ന് സെ​ന്‍​ട്ര​ല്‍ റ​യി​ല്‍​വേ അ​റി​യി​ച്ചു.

ലോ​ണേ​വാ​ല ഭാ​ഗ​ത്തേ​ക്ക് ഉ​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ടൂ​റി​സ്റ്റു​ക​ള്‍​ക്ക് നി‍​ര്‍​ദേ​ശ​മു​ണ്ട്. ര​ണ്ടു ദി​വ​സ​ത്തേ​ക്ക് കൂ​ടി മും​ബൈ​യി​ല്‍ ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്നാ​ണു കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം.