മില്‍മ പാലിന് അഞ്ചു മുതല്‍ ഏഴു രൂപ വരെ കൂട്ടാന്‍ ശുപാര്‍ശ

single-img
5 September 2019

സംസ്ഥാനത്ത് മില്‍മ പാലിന്റെ വില അഞ്ചു മുതല്‍ ഏഴു രൂപ വരെ വര്‍ധിപ്പിക്കാന്‍  ശുപാര്‍ശ. 2017-ലാണ് സംസ്ഥാനത്ത് അവസാനമായി പാലിന്റെ വില വര്‍ധിപ്പിച്ചത്. അതിനാല്‍ വില വര്‍ദ്ധനവ് അനിവാര്യമാണെന്ന് മില്‍മ ഫെഡറേഷന്‍ സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.

മില്‍മക്ക് വില സ്വന്തമായി തീരുമാനിക്കാമെങ്കിലും സര്‍ക്കാരിന്റെ അനുമതിയോടു കൂടിയേ വില വര്‍ധിപ്പിക്കാറുള്ളു .ഇതുമായി ബന്ധപെട്ടു വകുപ്പുതല മന്ത്രിയുമായി മില്‍മ അധികൃതര്‍ വെള്ളിയാഴ്ച ചര്‍ച്ച നടത്തും.

വിലവര്‍ധന കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്ന് മില്‍മ ബോര്‍ഡ് പറഞ്ഞു.  സര്‍ക്കാര്‍ ഫാമുകളില്‍ ഇതിനോടകം തന്നെ പാല്‍ വില കൂടി. വില വര്‍ധിച്ചു 46 രൂപയാണ് പുതിയ നിരക്ക്.