വീട്ടുതടങ്കലിൽ കഴിയുന്ന മെഹ്ബൂബ മുഫ്തിയെ സന്ദര്‍ശിക്കാന്‍ മകള്‍ക്ക് അനുമതി നല്‍കി സുപ്രീം കോടതി

single-img
5 September 2019

വീട്ടുതടങ്കലില്‍ കഴിയുന്ന കശ്മീര്‍ മുന്‍മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ സന്ദര്‍ശിക്കാന്‍ മകള്‍ സന ഇല്‍തിജ ജാവേദിന് സുപ്രീംകോടതിയുടെ അനുമതി. കഴിഞ്ഞ ഒരു മാസമായി മാതാവിനെ കണ്ടിട്ടില്ലെന്നും ആരോഗ്യാവസ്ഥയെക്കുറിച്ച് ആശങ്കയുണ്ടെന്നും  സന നല്‍കിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

മെഹ്ബൂബ മുഫ്തിയെ ഏകാന്തതടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും കാണാന്‍ അനുവദിക്കുന്നില്ലെന്നും സന നേരത്തെ ആരോപിച്ചിരുന്നു. തന്റെ അമ്മ തീവ്രവാദിയല്ലായെന്നും, മുന്‍മുഖ്യമന്ത്രിയും എംപി യുമായിരുന്നുവെന്നും സന പറഞ്ഞു.

കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 4-നാണ് മെഹബൂബ മുഫ്തി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ കരുതല്‍ തടങ്കലിലാക്കിയത്.