നിങ്ങളുടെ മുന്‍വിധികള്‍ എന്നെ ഒരുതരത്തിലും ബാധിക്കില്ല: മീര നന്ദൻ

single-img
5 September 2019

സോഷ്യൽ മീഡിയയിൽ ഗ്ലാമര്‍ ഫോട്ടോസ് ഷെയര്‍ ചെയ്ത നടി മീര നന്ദന് വിമര്‍ശകരുടെ നെഗറ്റീവ് കമന്റിന്റെ പൊടിപൂരമായിരുന്നു. അതിലൊന്നും മീര അതിലൊന്നും തളരില്ല. തന്നെ വിമർശിക്കുന്നവർക്ക് ചുട്ട മറുപടിയുമായി വീണ്ടും ഗ്ലാമര്‍ ഫോട്ടോ തന്നെ ഷെയര്‍ ചെയ്തു.

നിങ്ങൾ നടത്തുന്ന മുന്‍വിധികള്‍ ഒരുതരത്തിലും തന്നെ ബാധിക്കില്ലെന്ന് നടി ഫോട്ടോ ഷെയര്‍ ചെയ്തു കൊണ്ട് പറയുന്നു. ഈ നിലപാടിൽ മീരയ്ക്ക് പിന്തുണയുമായി രജിഷ വിജയന്‍, ആര്യ, പ്രയാഗ മാര്‍ട്ടിന്‍, സ്രിന്ത, അനുമോള്‍ തുടങ്ങിയവരും എത്തി.

ചെറിയ സ്‌കേര്‍ട്ടും ഷോര്‍ട്ട്‌സും ഇട്ടുകൊണ്ടുള്ള ഫോട്ടോസാണ് മീര നന്ദന്റെ ഇന്‍സ്റ്റഗ്രാമില്‍ നിറയെ. നിലവിൽ ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീര. സിനിമകളിൽ തനി നാടന്‍ പെണ്‍കുട്ടിയായിട്ടാണ് മീരയെ മലയാളികള്‍ കണ്ടത്. അതിനാൽതന്നെ വിമര്‍ശകര്‍ മീരയെ വെറുതെവിട്ടില്ല.