എസ് ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ല; വിശദീകരണവുമായി സക്കീര്‍ ഹുസൈന്‍

single-img
5 September 2019

കൊച്ചി: കളമശേരി എസ്‌ഐയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍. താന്‍ എസ് ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എസ്‌ഐ അ​മൃ​ത് രം​ഗ​നാ​ണ് അപമര്യാദയായി പെരുമാറിയതെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

സ​ക്കീ​ര്‍ ഹു​സൈ​നും ക​ള​മ​ശേ​രി എ​സ്‌ഐ​യും ത​മ്മി​ലു​ള്ള ഫോ​ണ്‍ സ​ന്ദേ​ശ​മാ​ണു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ പ്ര​ച​രി​ച്ച​ത്. പ​രാ​തി​ക്കാ​ര​ന്‍റെ ഫോ​ണ്‍ സം​ഭാ​ഷ​ണം റി​ക്കാ​ര്‍​ഡ് ചെ​യ്തു പ്ര​ച​രി​പ്പി​ച്ച എ​സ്‌ഐ​യു​ടെ ന​ട​പ​ടി കൃ​ത്യ​വി​ലോ​പ​മാ​ണെ​ന്നും സ​ക്കീ​ര്‍ ഹു​സൈ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. കൊ​ച്ചി ശാ​സ്ത്ര​സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​പ്പോ​ള്‍ എ​സ്‌എ​ഫ്‌ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നെ പി​ടി​കൂ​ടി പോ​ലീ​സ് ജീ​പ്പി​ല്‍ ക​യ​റ്റി​യ​തി​നെ ചോ​ദ്യം​ചെ​യ്താ​യി​രു​ന്നു ഏ​രി​യ സെ​ക്ര​ട്ട​റി​യു​ടെ ഫോ​ണ്‍​.

“ക​ള​മ​ശേ​രി​യി​ലെ രാ​ഷ്‌​ട്രീ​യം മ​ന​സി​ലാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തു ന​ല്ല​താ​യി​രി​ക്കും” എ​ന്ന സ​ക്കീ​ര്‍ ഹു​സൈ​ന്‍റെ മു​ന്ന​റി​യി​പ്പും “”ഞാ​ന്‍ ടെ​സ്റ്റ് എ​ഴു​തി പാ​സാ​യ​താ​ണെ​ന്നും എ​സ്‌ഐ ആ​യി ക​ള​മ​ശേ​രി​യി​ല്‍​ത​ന്നെ ഇ​രി​ക്കാ​മെ​ന്ന് ആ​ര്‍​ക്കും വാ​ക്കു​കൊ​ടു​ത്തി​ട്ടി​ല്ല” എ​ന്ന എ​സ്‌ഐ​യു​ടെ മ​റു​പ​ടി​യു​മാ​ണ് വൈ​റ​ലാ​യ​ത്.