സാമ്പത്തിക തട്ടിപ്പ് കേസിൽ ജാസ്മിൻ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്: താൻ ഖത്തറിൽ അവധിക്കാലം ആഘോഷിക്കാൻ പോയതാണെന്ന് ജാസ്മിൻ ഷായുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

single-img
5 September 2019

തിരുവനന്തപുരം: നഴ്സസ് അസോസിയേഷൻ സാമ്പത്തിക തട്ടിപ്പ് കേസില്‍ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ ഉൾപ്പടെ നാലു പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ചിന്റെ ലുക്ക് ഔട്ട് നോട്ടീസ്. വ്യാഴാഴ്ചത്തെ പത്രമാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് പരസ്യം നല്‍കിയിട്ടുണ്ട്.

ഒന്നാം പ്രതി യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിന്‍ ഷാ, രണ്ടാം പ്രതിയായ യുഎൻഎ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, മൂന്നാം പ്രതി ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ നിധിന്‍ മോഹന്‍, ഓഫീസ് ജീവനക്കാരന്‍ ജിത്തു എന്നിവര്‍ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവര്‍ ഏറെ ദിവസങ്ങളായി ഒളിവില്‍ കഴിയുകയാണെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

എന്നാൽ താൻ കുടുംബത്തോടൊപ്പം ഖത്തറിൽ അവധിക്കാലം ആഘോഷിക്കാൻ പോയതാണെന്ന് ജാസ്മിൻ ഷാ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. താൻ ഖത്തറിലുള്ള വിവരം തന്റെ എല്ലാ സുഹൃത്തുക്കൾക്കും അറിയാമെന്നും ക്രൈം ബ്രാഞ്ച് തന്നെ വേട്ടയാടുകയാണെന്നുമാണ് ജാസ്മിൻ ഷായുടെ ആരോപണം.

ഞാൻ ഖത്തറിൽ ഉണ്ട് എന്ന് വീണ്ടും അറിയിക്കുന്നു.ഇന്ന് രാവിലെയാണ് മുഴുവൻ പത്രങ്ങളിലും എനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്…

Posted by Jasminsha on Wednesday, September 4, 2019

2019 ഏപ്രിൽ 11നാണ്​ യു​നൈ​റ്റ​ഡ് ന​ഴ്സ​സ്​ അ​സോ​സി​യേ​ഷ​ൻ (യു.​എ​ൻ.​എ) ഫ​ണ്ടി​ൽ ​നി​ന്ന് 3.5 കോ​ടി​യോ​ളം രൂ​പ ത​ട്ടി​യ​താ​യി പ​രാ​തി ഡി.ജി.പിക്ക് ലഭിച്ചത്. ജാ​സ്​​മി​ൻ ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട്​ ന​ട​ന്ന​തെ​ന്ന്​ ആ​രോ​പി​ച്ച്​ സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സി​ബി മു​കേ​ഷാ​ണ്​ ഡി.​ജി.​പി​ക്ക്​ പ​രാ​തി ന​ൽ​കി​യ​ത്.  സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ച്ച് ക്രൈം​ബ്രാ​ഞ്ച് എ.​ഡി.​ജി.​പി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വിട്ടത്. കേസിനെതിരെ പ്രതികൾ കോടതിയെ സമീപിച്ചെങ്കിലും വിശദ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.