ലോകകപ്പ് യോഗ്യതാ റൗണ്ട്: ആദ്യ മത്സരത്തില്‍ ഒമാനെതിരെ ഇന്ത്യക്ക് പരാജയം

single-img
5 September 2019

ഇന്ന് നടന്ന ഫിഫാ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഒമാനെതിരെ ഇന്ത്യയ്ക്ക് തോല്‍വി. ഒമാന് വേണ്ടി റാബിയ അലാവി അല്‍ മന്ദർ നേടിയ ഇരട്ടഗോള്‍ മികവില്‍ 2-1നാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

കളിയുടെ ഇരുപത്തിനാലാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ ഇന്ത്യയായിരുന്നു ആദ്യ ഗോള്‍ നേടിയത്. പക്ഷെ അവസാന 82,83 മിനുട്ടുകളില്‍ ഒമാന്‍ തിരിച്ചടിക്കുകയായിരുന്നു. ഇന്നത്തെ ജയത്തോടെ ഒമാന്‍ മൂന്ന് പോയിന്റുമായി ഗ്രൂപ്പ് ഇയില്‍ ഒന്നാമതെത്തി. ഈ മാസം പത്തിന് ദോഹയില്‍ ലോകകപ്പിന്റെ ആതിഥേയരായ ഖത്തറിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.