കന്യകാത്വത്തെക്കുറിച്ച് ആരാധകന്റെ കമന്റ്; ചുട്ടമറുപടി നല്‍കി ഇല്യാന

single-img
5 September 2019

സിനിമാതാരങ്ങളുടെ ഫോട്ടോകള്‍ക്കു താഴെ ആരാധകരുടെ അതിരുവിട്ട കമന്റു പലപ്പോഴും കാണാറുണ്ട്. ചില കമന്റുകള്‍ക്ക് താരങ്ങള്‍ നല്ല മറുപടിയും കൊടുക്കാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ നടി ഇല്യാനയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലും നടന്നത്.

താരം ആരാധകരോട് സംവദിക്കുന്നതിനിടെ ഒരു ചോദ്യം, നിങ്ങളുടെ കന്യകാത്വം നഷ്ടമായത് എപ്പോഴായിരുന്നു? ഉടന്‍ കൊടുത്തു മറുപടി നിങ്ങളുടെ അമ്മ എന്താകും ഇതിന് മറുപടി പറയുക ? കുറച്ചു സമയത്തിനുള്ളില്‍ തന്നെ ഇല്യാനയുടെ മറുപടി വൈറലായി.

View this post on Instagram

Where my pizza at? 🍕 • 📸 @rohanshrestha

A post shared by Ileana D'Cruz (@ileana_official) on

കാമുകനും ലിവിങ് പാര്‍ട്ണറുമായ ആന്‍ഡ്രൂ നീബോണുമായി അടുത്തിടെയാണ് നടി വേര്‍പിരിഞ്ഞത്. ഓസ്‌ട്രേലിയക്കാരനായ ഫോട്ടോഗ്രാഫറാണ് ആന്‍ഡ്ര്യൂ. ഇലിയാനയും ആന്‍ഡ്ര്യൂവും പ്രണയത്തിലാണെന്ന് വാര്‍ത്ത പരസ്യമായിരുന്നു.