പത്ത് ജില്ലകളിൽ നടന്ന തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് 15, എൽഡിഎഫ് 13

single-img
4 September 2019

സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 27 തദ്ദേശ ഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 15 സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചു. തൊട്ടുപിന്നിൽ 13 സീറ്റുകളുമായി ഇടതുമുന്നണി എത്തിയപ്പോൾ ഒരു സീറ്റിൽ ബിജെപി വിജയിച്ചു. ഇതിന് മുൻപ് 27ല്‍ 11 സീറ്റാണ് യുഡിഎഫിനുണ്ടായിരുന്നത്. അതേസമയം 13 സീറ്റ് ഉണ്ടായിരുന്ന എല്‍.ഡി.എഫിന് രണ്ട് സീറ്റുകള്‍ നഷ്ടപ്പെട്ട് 11 ആയി.

കഴിഞ്ഞ തവണ ഇടത്പക്ഷം വിജയിച്ചിരുന്ന നാല് വാര്‍ഡുകളും രണ്ട് സ്വതന്ത്രര്‍ ജയിച്ച വാര്‍ഡുകളും യുഡിഎഫ് പിടിച്ചെടുത്തപ്പോൾ ഇടതുമുന്നണി രണ്ട് യുഡിഎഫ് സീറ്റും ഒരു സ്വതന്ത്രന്റെ സീറ്റും പിടിച്ചെടുത്തു. ആലത്തൂർ നിന്നും പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രമ്യ ഹരിദാസ്ബ്ലോക്ക് പഞ്ചായത്ത് അംഗ സ്ഥാനം രാജിവെച്ചഒഴിവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു.

ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നസീറാ ബായിയാണ് വിജയിച്ചത്. അതേപോലെ, ജില്ലയിലെ മറ്റൊരു എംപിയായ വികെ ശ്രീകണ്ഠന്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിച്ചു.