ഒളിമ്പിക്സ് ലക്ഷ്യമാക്കി രജിഷ വിജയൻ എത്തുന്നു

single-img
4 September 2019

രജിഷ വിജയനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ  പിആര്‍ അരുണ്‍ സംവിധാനം ചെയ്ത ഫൈനല്‍സ് ഓണ റിലീസായി സെപ്റ്റംബര്‍ 6 ന് തീയറ്ററുകളില്‍ എത്തുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്‌സിലെ സൈക്ലിങ് മത്സരത്തില്‍ പങ്കെടുക്കുന്ന ഇടുക്കിക്കാരിയായ ആലീസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജീഷ അവതരിപ്പിക്കുന്നത്.

ഒരു സമ്പൂര്‍ണ സ്പോര്‍ട്സ് ചിത്രമാണ് ഫൈനല്‍സ്. മുമ്പില്ലാത്ത  ശാരീരികമായ തയാറെടുപ്പുകളാണ് ചിത്രത്തിനായി രജീഷ നടത്തിയത്.

സൈക്കിള്‍ ബാലന്‍സ് പോലുമില്ലാത്ത താന്‍ എങ്ങനെയാണ് ഒരു സൈക്ലിസ്റ്റിനെ ക്യാമറയ്ക്കു മുന്നില്‍ അവതരിപ്പിക്കുകയെന്ന് ആശങ്കപ്പെട്ടിരുന്നുവെന്നും സംവിധായകന്റെ പിന്‍തുണയുണ്ടായിരുന്നതിനാല്‍ ചിത്രത്തിന് വേണ്ടി  സൈക്ലിങ് പിന്നീട് പഠിച്ചെടുകുകയായിരുന്നവെന്ന് രജീഷ് തന്നെ വെളിപ്പെടുത്തി.

ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറമൂടാണ്.മണിയന്‍പിള്ള രാജുവിന്റെ പ്രൊഡക്ഷന്‍ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.