ഞാനാരുടെയും പണം അടിച്ചു മാറ്റിയില്ല; ചാരിറ്റിയുടെ മറവിൽ കബളിപ്പിക്കൽ; ആരോപണങ്ങൾക്ക് സന്തോഷ് പണ്ഡിറ്റ് മറുപടി പറയുന്നു

single-img
4 September 2019

ഞാനാരുടെയും പണം അടിച്ചു മാറ്റിയില്ല, ആരേയും ചതിച്ചിട്ടില്ല. ഓരോ പരിപാടിക്ക് പോകുമ്പോഴും പലരും ഷർട്ടും ഭക്ഷണവും. തരാറുണ്ട്. ആരും അത് വിളിച്ച് പറയാറില്ല. ഞാനാരുടേയും സ്വത്ത് പറ്റിച്ചു എന്നോ ആരേയും കൊന്നു എന്നൊന്നുമല്ലല്ലോ ആരോപണം,- സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ചാരിറ്റിയുടെ മറവിൽ കബളിപ്പിക്കലാണ് പണ്ഡിറ്റ് നടത്തുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ തനിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടിയായാണ് പണ്ഡിറ്റ് ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയത്. ഇവരെന്നല്ല, എന്നെ വിമ൪ശിക്കുന്ന എത്ര പേ൪ സ്വന്തം വരുമാനത്തിന്റെ പകുതിയോളം പാവപ്പെട്ടവന് നല്കുന്നുണ്ട്. എന്നും പണ്ഡിറ്റ് ചോദിക്കുന്നു.

സമൂഹത്തിൽ സന്തോഷ് പണ്ഡിറ്റ് നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും യുവതിയും സുഹൃത്തുകളും സാധാരണക്കാരില്‍ നിന്നും പണം പിരിച്ചെടുത്തു നടത്തിയ പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ സന്തോഷ് പണ്ഡിറ്റ് ആ പരിപാടി സ്വന്തം പേരിലാക്കിയെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. ഇതിന് പണ്ഡിറ്റ് ഫേസ്ബുക്കിൽ നൽകിയ മറുപടി പൂർണ്ണരൂപം താഴെ വായിക്കാം.

https://m.youtube.com/watch?v=EIYSKhVfFEcപണ്ഡിറ്റിന്ടെ വചനങ്ങളും ബോധോദയങ്ങളും..ദേ..എന്ടെ കമന്ട് ബോക്സില് വന്ന് ചില൪…

Posted by Santhosh Pandit on Tuesday, September 3, 2019