കഴുത്തിന് പിന്നിൽ മുഴ; അമിത് ഷാ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി

single-img
4 September 2019

കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപിയുടെ ദേശീയ അധ്യക്ഷനുമായ അമിത് ഷായ്ക്ക് കഴുത്തിന് ശസ്ത്രക്രിയ നടത്തി. അഹമ്മദാബാദിലുള്ള സ്വകാര്യ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം അമിത് ഷാ മടങ്ങിയതായാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ കഴുത്തിന് പിറകിലായി ചെറിയ വീക്കം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ബിജെ.പി കേന്ദ്രങ്ങൾ അറിയിച്ചു.

” അദ്ദേഹത്തിന്റെ കഴുത്തിന് പിന്നിലായി ചെറിയ മുഴ കണ്ടെത്തിയിരുന്നു. മൈനർ അനസ്‌തേഷ്യ നല്‍കിയാണ് സര്‍ജറി നടത്തിയത്. അതിന്ശേഷം അദ്ദേഹം ആശുപത്രി വിട്ടു’ – ആശുപത്രി അധികൃതര്‍ പറഞ്ഞു. വളരെ സാവധാനം വളരുന്ന, കൊഴുപ്പ് അടങ്ങിയ ഒരു തരം മുഴയാണ് ലിപോമ. കഴുത്തിൽ പേശി പാളിയ്ക്ക് ഇടയിലായാണ് മുഴ കണ്ടെത്തിയതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.