വിദ്യാഭ്യാസമന്ത്രിയുടെ ഓണസന്ദേശം കുട്ടികൾക്ക് മനസിലാകില്ലെന്ന് യുവമോര്‍ച്ച നേതാവ്; ശാഖയ്ക്ക് പകരം സൗജന്യ സാക്ഷരത ക്ലാസിൽ പോകാൻ ട്രോളർമാർ

single-img
3 September 2019

കേരളാ വിദ്യാഭ്യാസമന്ത്രി സ്‌കൂൾ കുട്ടികൾക്ക് നൽകിയ ഓണ സന്ദേശം അവർക്ക് മനസിലാകില്ല എന്ന ആരോപണവുമായി യുവമോര്‍ച്ച നേതാവ്. സോഷ്യൽ മീഡിയയിലെ മന്ത്രിയുടെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് ‘കേൾക്കുന്ന ഒരു കുട്ടിക്കും ഒന്നും മനസ്സിലാകരുതെന്ന് നിർബന്ധമുള്ള ആളാണ് വിദ്യാഭ്യാസ മന്ത്രി’യെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍ എഴുതുന്നു.

ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്ന കൊച്ചുകൂട്ടുകാര്‍ക്കൊരു സന്ദേശം എന്ന കുറിപ്പോടെ ഓഗസ്റ്റ് 30നാണ് വിദ്യാഭ്യാസ മന്ത്രി സന്ദേശം പങ്കുവച്ചത്.

സോഷ്യൽ മീഡിയയിലെ സന്ദീപ് ജി വാര്യരുടെ പ്രതികരണത്തോട് അതി രൂക്ഷമായാണ് സമൂഹമാധ്യമങ്ങള്‍ പ്രതികരിക്കുന്നത്. മാതൃ പറയുന്നത് മലയാളം മാത്രമാണ് എന്നും, ശാഖയില്‍ പോകുന്നതിന് പകരം സൗജന്യ സാക്ഷരത ക്ലാസുകളില്‍ പോകാനും വിമര്‍ശകര്‍ പറയുന്നു. അതേസമയം, യുവമോര്‍ച്ച നേതാവിന്‍റെ പ്രതികരണത്തിന് മറുപടി അര്‍ഹിക്കുന്നില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം.