ശക്തിയേറിയ ചുഴലിക്കാറ്റായ ഡോറിയന്‍ അമേരിക്കന്‍ തീരത്തേക്ക്; ഗോള്‍ഫ് കളി ആസ്വദിച്ച് പ്രസിഡന്റ് ട്രംപ്

single-img
3 September 2019

ബഹാമസിലാകെ വന്‍ നാശം വിതച്ചതിന് ശേഷം അമേരിക്കന്‍ തീരത്തേക്ക് എത്തുന്ന ചുഴലിക്കാറ്റിന്‍റെ ഭീതിയില്‍ അമേരിക്കന്‍ ഐക്യനാടുകള്‍ കഴിയുമ്പോള്‍ ഗോള്‍ഫ് കളിക്കാന്‍ സമയം കണ്ടെത്തിയിരിക്കുകയാണ് പ്രസിഡന്റ് ട്രംപ്. വിര്‍ജീനിയയിലുള്ള ഗോള്‍ഫ് ക്ലബില്‍ ഗോള്‍ഫ് കളിയില്‍ ആസ്വദിച്ചുകൊണ്ട്‌ ഏര്‍പ്പെടുന്ന പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. സി എന്‍ എന്നില്‍ റിപ്പോര്‍ട്ടറായ ജെറമി ഡയമന്‍ഡാണ് ചിത്രം പുറത്ത് വിട്ടത്.

അറ്റ്ലാന്‍റിക്കില്‍ വീശിയ ശക്തിയേറിയ ചുഴലിക്കാറ്റായാണ് ഡോറിയന്‍ ചുഴലിക്കറ്റ് അറിയപ്പെടുന്നത്.
കാറ്റ് അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെയാണ് ബഹാമസില്‍ പ്രവേശിച്ചത്. കാറ്റഗറി അഞ്ചില്‍ പെടുന്ന ഈ കാറ്റ് ആഞ്ഞുവീശുന്നത് മണിക്കൂറില്‍ 295 മുതല്‍ 354 കിലോമീറ്റര്‍വരെ വേഗത്തിലാണെന്നാണ് കാലാവസ്ഥ വിഭാഗം വ്യക്തമാക്കുന്നു.

മുന്നൊരുക്കമായി യുഎസിലെ ഫ്ലോറിഡയില്‍ നിന്നും നോര്‍ത്ത് കാരോലീനയില്‍നിന്നും ദശലക്ഷക്കണക്കിന് ആളുകളെയാണ് ഒഴിപ്പിക്കുന്നത്. കൂടാതെ ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രണ്ടാം ലോക മഹായുദ്ധത്തില്‍ മരിച്ചവരുടെ അനുസ്മരണത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ട്രംപ് ചുഴലിക്കാറ്റിനെ നേരിടുന്നതിനുള്ള സജീകരണങ്ങള്‍ നേത‍ൃത്വം നല്‍കുന്നതിനാല്‍ പങ്കെടുക്കുന്നില്ല എന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതേസമയം, ചുഴലിക്കാറ്റ് സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ട്രംപ് അറിയുന്നുണ്ടെന്നായിരുന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറയുന്നത്.