സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ നിയമനം സീനിയോറിറ്റി മറികടന്നെന്ന് ആക്ഷേപം

single-img
3 September 2019

സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ നിയമനത്തില്‍ വീണ്ടും സീനിയോറിറ്റി തര്‍ക്കം. സീനിയോറിറ്റി മറികടന്ന് പുതിയ
ജഡ്ജിമാരെ നിയമിച്ചതിനെതിരെയാണ് പരാതി.ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജുമാരാക്കേണ്ടത് സീനിയോറിറ്റി പരിഗണിച്ചായിരിക്കണമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി .

രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം, ചണ്ഡീഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കൃഷ്ണ മുരാരി, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് എന്നിവരെയാണ് സുപ്രീം കോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്.

രവീന്ദ്രഭട്ടിനെ സുപ്രീം കോടതി ജസ്റ്റിസാക്കാനാണ്  തീരുമാനം . എന്നാല്‍ സീനിയോറിറ്റി അനുസരിച്ചു ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗിനെ പരിഗണിച്ചില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ പരാതിയില്‍ പറയുന്നു .

നേരത്തെയും  ദില്ലി ഹൈക്കോടതി ജസ്റ്റിസായിരുന്ന  സഞ്ജീവ് ഖന്നയെ സീനിയോറിറ്റി മറികടന്ന്  സുപ്രീം കോടതി ജസ്റ്റിസാക്കാന്‍  കൊളീജിയം ശുപാര്‍ശ ചെയ്തപ്പോഴും ജസ്റ്റിസ് കൗള്‍ പരാതി നല്‍കിയിരുന്നു