യുഎസ് ഓപ്പണ്‍ ടെന്നീസ്; റാഫേല്‍ നഡാല്‍ ക്വാര്‍ട്ടറില്‍

single-img
3 September 2019

ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ ടെന്നിസില്‍ രണ്ടാം സീഡ് റാഫേല്‍ നഡാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ മാരിന്‍ സിലിച്ചിനെ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത് . സ്‌കോര്‍: 63, 36, 61, 62.

ക്വാര്‍ട്ടറില്‍ ഇരുപതാം സീഡായ അര്‍ജന്റൈന്‍ താരം ഡീഗോ ഷവാര്‍ട്‌സ്മാനാണ് നഡാലിന്റെ എതിരാളി. ജര്‍മനിയുടെ ആറാം സീഡായ അലക്‌സാണ്ടര്‍ സ്വരേവിനെ തോല്‍പിച്ചാണ് ഷവാര്‍ട്‌സ്മാന്‍ ക്വാര്‍ട്ടറിലെത്തിയത്.