പാലക്കാട് ജില്ലയില്‍ ബുധനാഴ്ച സ്വകാര്യ ബസ് സമരം

single-img
3 September 2019

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, ആലത്തൂര്‍, മണ്ണാര്‍ക്കാട് എന്നീ താലൂക്കുകളില്‍ നാളെ സ്വകാര്യ ബസ് സമരം. സ്വകാര്യബസ് ഉടമകളുടെ സംഘടനകളായ ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍, ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, കേരളാ ബസ് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളാണ് സമരം പ്രഖ്യാപിച്ചത്.

ഇതുവഴിയുള്ള റൂട്ടുകളിൽ കെ എസ് ആര്‍ ടി സി ബസ്സുകള്‍ സമയക്രമം പാലിക്കാതെ സര്‍വ്വീസ് നടത്തുന്നുവെന്നാരോപിച്ചാണ് സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തി വെക്കുന്നത്. നാളത്തെ സമരം സൂചനയെന്നും ഈ മാസം 18 മുതല്‍ അനിശ്ചിത കാല സമരം ആരംഭിക്കുമെന്നും സംഘടനകൾ അറിയിച്ചു.