പാര്‍ട്ടിചിഹ്നത്തില്‍ മത്സരിക്കുക എന്നത് പ്രധാനമെന്ന് ജോസ് കെ മാണി; ചിഹ്നം അനുവദിക്കേണ്ടത് താനെന്ന് പിജെ ജോസഫ്

single-img
3 September 2019

പാലാ: പാലാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുക എന്നത് പ്രധാനമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം യുഡിഎഫിന്റേതാണ് എന്നും ജോസ് കെമാണി പറഞ്ഞു.

എന്നാല്‍ കെഎം മാണിയാണ് ചിഹ്നമെന്ന് കോണ്‍ഗ്രസ് ജെ ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസ് എമ്മിലെ പിളര്‍പ്പില്‍ തനിക്ക് വേദനയുണ്ടെന്നും, നിഷയാണ് മികച്ച സ്ഥാനാര്‍ഥിയെന്ന പിസി ജോര്‍ജിന്റെ അഭിപ്രായത്തിന് ഒരു വിലയും കൊടുക്കുന്നില്ലെന്നും ജോണി നെല്ലൂര്‍ പ്രതികരിച്ചു.

അതേസമയം കേരളാ കോണ്‍ഗ്രസ് എം ഭരണഘടനപ്രകാരം ചിഹ്നം അനുവദിക്കേണ്ടത് താനാണെന്ന് വര്‍ക്കിംങ് ചെയര്‍മാന്‍ പിജെ ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാലായില്‍ ചിഹ്നത്തിന് പ്രസക്തിയില്ലെന്നാണ് യുഡിഎഫ് സാഥാനാര്‍ത്ഥി ജോസ് ടോമിന്റെ പ്രതികരണം.