കുഴിയില്‍ വീണു ഗുരുതര പരിക്കേറ്റ മാവോയിസ്റ്റ് നേതാവിനെ കിലോമീറ്ററുകളോളം നടന്ന് ആശുപത്രിയില്‍ എത്തിച്ചു പോലീസ് സംഘം

single-img
3 September 2019

കുഴിയില്‍ വീണു ഗുരുതര പരിക്കേറ്റ മാവോവാദി നേതാവ് മദ്കം ഹിദ്മയെ 12 കിലോമീറ്ററോളം ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു പോലീസ് സംഘം. വാഹനങ്ങൾ കടന്നു ചെല്ലാത്ത മേഖലയിലൂടെയാണ്  മാവോവാദിയെ ചുമന്നു പോലീസ് നടന്നത് . ഛത്തീസ്ഗഢിലെ റായ്പൂരിലാണ് സംഭവം .

ഛത്തീസ്ഗഢിലെ ഡിസ്ട്രിക്ട് റിസേര്‍വ് ഗാര്‍ഡിലെ ഉദ്യോഗസ്ഥരാന് മദ്കം ഹിദ്മയെന്ന മാവോവാദി നേതാവിനെ മരക്കമ്പുകള്‍ കൂട്ടികെട്ടിയ മഞ്ചത്തിലിരുത്തി ആശുപത്രിയില്‍ എത്തിച്ചത് . മദ്കം ഹിദ്മയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു . ഡിആര്‍ജി സംഘം മാവോവാദികള്‍ക്കായി വനത്തിനുള്ളില്‍ തെരച്ചില്‍ നടത്തുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച മദ്കം ആഴമുള്ള കുഴിയില്‍ വീഴുകയായിരുന്നു.

കുഴിയില്‍ നിന്നു രക്ഷപെട്ട മദ്കം അടുത്തുള്ള ഗ്രാമത്തില്‍ പ്രകൃതി ചികിത്സയിലായിരുന്നു. മദ്കാമിനെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു. പിന്നീട് റിസര്‍വ് പോലീസ് സംഘങ്ങള്‍ ചുമന്ന് ദന്തേവാഡ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 2008 മുതലാണ് മദ്കം മാവോവാദി സംഘത്തില്‍ സജീവമായത്.