ഓണക്കാലത്തെ വ്യാജമദ്യം; തടയാൻ ‘ഓപ്പറേഷന്‍ വിശുദ്ധി’പദ്ധതിയുമായി എക്സൈസ്

single-img
3 September 2019

ഓണക്കാലത്ത് സംസ്ഥാനത്ത് വ്യാജമദ്യം ഒഴുകുന്നത് തടയാനായി പുതിയ കർമ്മ പരിപാടിയുമായി എക്സൈസ്. ‘ഓപ്പറേഷൻ വിശുദ്ധി’ എന്ന പേരില്‍ ആവിഷ്ക്കരിച്ച പദ്ധതി എക്സൈസ് കമ്മീഷണർ ആനന്ദകൃഷ്ണന്‍റെ നേതൃത്വത്തിലായിരിക്കും നടക്കുക.

ഓണത്തിന് വ്യാപകമായി വ്യാജ മദ്യത്തിന്‍റെയും ലഹരി വസ്തുക്കളുടെ ഒഴുക്കുണ്ടാകാൻ സാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഓപ്പറേഷൻ. എക്സൈസ് ഓഫീസ് ആസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ഇതിനായി തുറന്നു.