രജനിയുടെ പൊലീസ് വേഷവുമായി ദര്‍ബാറെത്തുന്നു; ചിത്രം പൊങ്കലിന് റിലീസ് ചെയ്യും

single-img
3 September 2019

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ദര്‍ബാര്‍. എ ആര്‍ മുരുഗദോസാണ് സംവിധായകന്‍. ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്ലുകളാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടുകൊണ്ടിരിക്കുന്നത്.

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ദര്‍ബാറില്‍ രജനിയുടെ നായികയായെത്തുന്നത്. ചിത്രം 2020 പൊങ്കല്‍ ദിനത്തിലാണ് റിലീസ് ചെയ്യുക.