ബീഫ് സൂക്ഷിച്ചുവെന്ന പേരില്‍ മുഹമ്മദ് അഖ്‌ലക്കിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളില്‍ ഒരാള്‍ പിടിയിലായി

single-img
3 September 2019

ബീഫ് സൂക്ഷിച്ചുവെന്ന പേരില്‍ മുഹമ്മദ് അഖ്‌ലക്കിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളില്‍ ഒരാള്‍ പിടിയിലായി

2015 ല്‍ ദാദ്രിയില്‍ വെച്ച് മുഹമ്മദ് അഖ്‌ലക്കിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഇന്ന് നോയിഡയില്‍ വച്ച് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഹരി ഓം എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. നാലിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.

പോലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ ഹരി ഓം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നീട് പൊലീസിനു നേരെ വെടിവയ്ക്കുകയായിരുന്നു വെന്ന് പോലീസ് വക്താവ് പറഞ്ഞു. തിരിച്ച് വെടിവയ്പ്പിലൂടെ തന്നെ പൊലീസ് പ്രതിയെ കീഴ്‌പ്പെടുത്തി. പ്രതിയുടെ കാലില്‍ വെടിയേറ്റതായും ഉടന്‍ തന്നെ അറസ്റ്റ് ചെയ്ത് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

52 കാരനായ മുഹമ്മദ് അഖ്‌ലക്കിനെ ബീഫ് വീട്ടില്‍ സൂക്ഷിച്ചുവെന്ന സംശയത്തെത്തുടര്‍ന്ന് കൊലപ്പെടുത്തിയ 18 പേരില്‍ ഒരാളാണ് ഹരി ഓം.