ശബരിമല വിഷയത്തിൽ വിശ്വാസികള്‍ക്കുണ്ടായ തെറ്റിദ്ധാരണ താത്കാലികം; പാർട്ടി നിലപാടില്‍ മാറ്റമില്ലെന്ന് കോടിയേരി

single-img
3 September 2019

ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ മുൻ നിലപാടില്‍ മാറ്റമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുപ്രീം കോടതയുടെ വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മും ഇടത് മുന്നണിയും വിശ്വാസികള്‍ക്ക് എതിരല്ലെന്നും വിശ്വാസികള്‍ക്കുണ്ടായ തെറ്റിദ്ധാരണ താത്കാലികം മാത്രമാണെന്നും കോടിയേരി പറഞ്ഞു.

അതേപോലെ പാലാ ഉപതെരഞ്ഞെടുപ്പിൽ കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം കാര്യമാക്കുന്നില്ലെന്നും ഒരു വിഭാഗത്തെയും മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുമായ വിഷയം ആരെങ്കിലും ചര്‍ച്ചയാക്കിയാല്‍ സിപിഎം അതില്‍നിന്ന് ഒളിച്ചോടില്ലെന്നും കോടിയേരി നേരത്തേ പറഞ്ഞിരുന്നു. പാർട്ടിയുടെ നിലപാട് വിശ്വാസികളോട് വിശദീകരിക്കും.ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ട് തട്ടിലല്ല.’ – കോടിയേരി പറഞ്ഞു.