സനൽകുമാർ ശശിധരന്റെ ചോല വെനീസ് അന്താരാഷ്ട്ര മേളയിൽ: മലയാളികൾക്ക് അഭിമാന നിമിഷം

single-img
3 September 2019

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചു. ജോജു ജോര്‍ജ് തന്റെ ഫേസ്ബുക് പേജിലൂടെയാണ് സന്തോഷ വാര്‍ത്ത പങ്കുവെച്ചത് .ജോജു ജോര്‍ജ് ,നിമിഷ സജയന്‍ എന്നിവരാണ് ചോലയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Malayalam cinema on the red carpet at the Venice film Festivel after years with #cholamovie #sanalkumarsasidharan #appupathupappuproduction #venicefilmfestival2019 @sasidharansanal @nimisha_sajayan @sijovadakkan ❤️❤️❤️❤️❤️❤️❤️

Posted by Joju George on Monday, September 2, 2019

സനല്‍ കുമാര്‍ ശശിധരന്‍ ,ജോജു ജോര്‍ജ് ,നിമിഷ സജയന്‍ ,സിജോ വടക്കന്‍ ,ഷാജി മാത്യു എന്നിവര്‍ റെഡ് കാര്‍പെറ്റ് വേള്‍ഡ് പ്രീമിയറിലെ ചിത്രത്തിന്റെ പ്രദര്‍ശനം കാണാന്‍ എത്തിയിരുന്നു .ലോക സിനിമയിലെ പുതിയ ട്രെന്‍ഡുകളെ പരിചയപ്പെടുത്തുന്ന ഒറിസോണ്ടി മത്സരവിഭാഗത്തിലേക്കാണ് ചോല തിരഞ്ഞെടുക്കപ്പെട്ടത് .കേരളത്തെ പ്രധിനിതികരിച്ചു മുണ്ട് ഉടുത്തു മലയാളി ലുക്കിലാണ് ജോജു ചലച്ചിത്രമേളയില്‍ എത്തിയത് .

അടൂരിന്റെ മതിലുകള്‍, നിഴല്‍കൂത്ത് എന്നി ചിത്രങ്ങള്‍ക്ക് ശേഷം വെനീസ് ചലച്ചിത്രമേളയില്‍ തിരഞ്ഞെടുത്ത ചിത്രമാണ് ചോല .