ആരാധകരെ കയ്യിലെടുത്ത് ഗായകന്‍ അഭിജിത് കൊല്ലം; ബ്രദേഴ്‌സ് ഡേയിലെ പുതിയ ഗാനം എത്തി

single-img
3 September 2019
brothers day song abhijith kollam

പൃഥ്വിരാജ് നായകനാകുന്ന ബ്രദേഴ്‌സ് ഡേ യിലെ രണ്ടാമത്ത ഗാനം റീലീസ് ചെയ്തു. അഭിജിത്ത് കൊല്ലമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഫോര്‍ മ്യൂസിക്‌സ് ടീം ആണ്. ധനുഷ് പാടിയ ആദ്യ ഗാനം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. വിജയരാഘവന്‍, ഐശ്വര്യ ലക്ഷ്മി, തമിഴ് നടന്‍ പ്രസന്ന, പ്രയാഗാ മാര്‍ട്ടിന്‍, മഡോണ സെബാസ്റ്റിന്‍, മിയ ജോര്‍ജ്ജ്, ഐമ റോസ്മി സെബാസ്റ്റിന്‍, ധര്‍മജന്‍, കോട്ടയം നസീര്‍, പൊന്നമ്മ ബാബു, കൊച്ചു പ്രേമന്‍ സ്ഫടികം ജോര്‍ജ്ജ്, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.