ബാബരി മസ്ജിദ് കേസ്: വഖഫ് ബോർഡിന്റെ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയതിന് രണ്ടുപേർക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

single-img
3 September 2019

ഡൽഹി: ബാബരി മസ്ജിദ് കേസിൽ ഇന്ത്യന്‍  സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകനായ രാജീവ് ധവാനെ ഭീഷണിപ്പെടുത്തിയ രണ്ടുപേർക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. രാജീവ് ധവാൻ സമർപ്പിച്ച പരാതിന്മേലാണ് ബാബരി മസ്ജിദ് കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നോട്ടീസ് അയച്ചത്.

ബാബരി മസ്ജിദ് ഭൂമിതർക്കക്കേസിലെ പ്രധാന പരാതിക്കാരനായ എം സിദ്ദിഖ്, ഓൾ ഇന്ത്യ സുന്നി വഖഫ് ബോർഡ് എന്നിവരുടെ അഭിഭാഷകനായ രാജീവ് ധവാൻ സുപ്രീം കോടതിയിലെ ഒരു മുതിർന്ന അഭിഭാഷകനാണ്. മുസ്ലീങ്ങൾക്ക് വേണ്ടി ഹാജരാകരുത് എന്നാവശ്യപ്പെട്ടുകൊണ്ട് എൻ സുബ്രഹ്മണ്യൻ എന്ന വിരമിച്ച വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനും രാജസ്ഥാൻ സ്വദേശിയായ സഞ്ജയ് കലാൽ ബജ്രംഗി എന്നയാളും തന്നെ ഭീഷണിപ്പെടുത്തിയതായി ധവാന്റെ പരാതിയിൽപ്പറയുന്നു. സുബ്രഹ്മണ്യന്റെ ഭീഷണി കത്തിലൂടെയായിരുന്നു എങ്കിൽ വാട്സാപ്പിലൂടെയാണ് സഞ്ജയ് കലാൽ ഭീഷണി മുഴക്കിയത്.