കിടിലൻ ഫോട്ടോഷൂട്ടുമായി ‘തണ്ണീര്‍ മത്തന്‍ ദിനങ്ങൾ’ നായിക അനശ്വര രാജൻ

single-img
3 September 2019

അടുത്തിടെ പ്രേക്ഷകരെ ഏറെ രസിപ്പിച്ച ചിത്രമാണ് വിനീത് ശ്രീനിവാസനോടൊപ്പം ഒരുകൂട്ടം പുതുമുഖങ്ങൾ അണിചേർന്ന തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. സിനിമയ്ക്കൊപ്പം ഹിറ്റായ ‘ ജാതിക്കാതോട്ടം’ ഗാനവും നായികയും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. അതിലെ നായിക അനശ്വര രാജന്റെ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ നവ മാധ്യമങ്ങളിൽ ചർച്ച. മലയാളത്തിലെ ഒരു പ്രമുഖ മാഗസിനു വേണ്ടിയുള്ള അനശ്വരയുടെ ഫോട്ടോഷൂട്ടാണിപ്പേള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

സൂപ്പർ താരം മഞ്ജു വാര്യരുടെ മകളായി ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമയിലെത്തിയിരുന്നത്. അടുത്തതായി തൃഷയ്‌ക്കൊപ്പം ഒരു തമിഴ് ചിത്രത്തിലും അനശ്വര അഭിനയിക്കുന്നുണ്ട്. ബിജു മേനോണ് നായകനാകുന്ന എറ്റവും പുതിയ ചിത്രമായ ആദ്യരാത്രിയിലും അനശ്വര എത്തുന്നുണ്ട്.