സാമ്പത്തിക പ്രതിസന്ധി ചെറുകിട ഉല്‍പാദന മേഖലയേയും ബാധിക്കുന്നു; 15 മാസത്തെ ഏറ്റവും മോശമായ അവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

single-img
3 September 2019

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയില്‍ 15 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വിപണി കൂപ്പുകുത്തുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ, ഇത് ചെറുകിട ഉല്‍പാദന മേഖലയേയും ബാധിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. രാജ്യത്തെ ഉല്‍പാദന രംഗം കഴിഞ്ഞ 15 മാസങ്ങളിലെ ഏറ്റവും മോശം അവസ്ഥയിലാണ് നിലവിലെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം ആദ്യപകുതിക്ക് ശേഷമുള്ള കണക്കുകള്‍ വിലയിരുത്തിയാണ് റിപ്പോര്‍ട്ട്. ആ കാലയളവില്‍ വിവിധ കമ്പനികള്‍ ഉല്‍പാദനപ്രവര്‍ത്തനത്തിനായി ചെലവിട്ട തുക താരതമ്യേന വളരെ കുറവാണ്. ഇപ്പോഴാകട്ടെ, വിപണിയില്‍ പണമില്ലായ്മയും പണമൊഴുക്കിന്റെ അപര്യാപ്തതയും പ്രകടമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നെന്ന സൂചനകള്‍ വ്യക്തമാക്കി ഓഹരിവിപണിയും കൂപ്പുകുത്തുകയാണെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

ഇതിന്‍റെ തുടര്‍ച്ചയായി എൗസ് ആന്റ് പി ,ബി.എസ്.ഇ സെന്‍സെക്സും എന്‍എസ്ഇ നിഫ്റ്റി 50 സൂചികകളും കുത്തനെ താഴ്ന്നു. നിലവില്‍ രാജ്യം കഴിഞ്ഞ ആറ് വര്‍ഷത്തെ അപേക്ഷിച്ച് സാമ്പത്തിക വളര്‍ച്ച ഏറ്റവും താഴ്ന്ന നിരക്കായ 5 ശതമാനത്തിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്.ഭാവിയില്‍ രാജ്യം കടുത്ത് സാമ്പത്തിക പ്രതിസന്ധിയിലേക്കെന്നതിന്റെ വലിയ സൂചനയായാണ് സാമ്പത്തിക വിദഗ്ധര്‍ ഇതിനെ കാണുന്നത്.