ബിഗില്‍ ലെ രണ്ടാമത്തെ ഗാനം എത്തി ; വിജയ് പാടിയ ഗാനം ഏറ്റെടുത്ത് ആരാധകര്‍

single-img
2 September 2019

വിജയ് ചിത്രം ‘ബിഗില്‍’. ലെ രണ്ടാമത്തെ ലിറിക്ക് വീഡിയോ ഗാനം റിലീസ് ചെയ്തു. വിജയ് പാടിയ ‘വെറിത്തനം’ എന്നുതുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. വിവേകിന്റെ വരികള്‍ക്ക് എ ആര്‍ റഹ്മാന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. മെര്‍സലിന് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബിഗില്‍’

വനിതാ ഫുട്‌ബോള്‍ ടീമിന്റെ കോച്ചായാണ് വിജയ് അഭിനയിക്കുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി എത്തുന്ന ചിത്രത്തില്‍ ആനന്ദരാജ്, യോഗി ബാബു, കതിര്‍, ഡാനിയേല്‍ ബാലാജി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. വിജയ് നായകനാവുന്ന 63ാമത്തെ ചിത്രമാണിത്.