സന്തോഷ് പണ്ഡിറ്റ് ജീവകാരുണ്യപ്രവർത്തനങ്ങളുടെ പേരിൽ നടത്തുന്നത് കബളിപ്പിക്കൽ; ആരോപണവുമായി യുവതി രംഗത്ത്

single-img
2 September 2019

ടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെതിരെ രൂക്ഷമായ ഭാഷയിൽ ആരോപണവുമായി യുവതി.
സമൂഹത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സന്തോഷ് പണ്ഡിറ്റ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പറഞ്ഞ് അനൂജ എന്ന യുവതിയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഒരിക്കൽ അനൂജയും സുഹൃത്തുകളും സാധാരണക്കാരില്‍ നിന്നും പണം പിരിച്ചെടുത്തു നടത്തിയ പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ സന്തോഷ് പണ്ഡിറ്റ് ആ പരിപാടി സ്വന്തം പേരിലാക്കിയെന്നാണ് യുവതി ആരോപിക്കുന്നത്. അന്ന് മുതൽ തന്റെ പ്രവർത്തനങ്ങളെ കുറിച്ച് അന്വഷിക്കുകയായിരുന്നു ഞങ്ങൾ…താൻ 85ശതമാനവും ഇങ്ങനെ തന്നെയാണ് പ്രവർത്തനം നടത്തുന്നത് എന്ന് ഞങ്ങൾക്ക് ഉറപ്പ് ഉണ്ട്- യുവതി പറയുന്നു.

വലിയ വലിയ ആളുകൾക്കു മേൽ കേസ് കൊടുക്കുന്ന നിനക്ക് തന്റേടം ഉണ്ടെങ്കിൽ ഞാൻ പറഞ്ഞതിൽ എന്തെകിലും തെറ്റ് ഉണ്ടെന്നു ഉറപ്പ് ഉണ്ടെങ്കിൽ എന്റെ പേരിൽ കേസ് കൊടുക്ക് മാനനഷ്‌ടത്തിനായി എന്ന് പറഞ്ഞാണ് എഴുത്തവസാനിക്കുന്നത്.

സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന പരമ ചെറ്റയോട് കുറച്ചു കാര്യം പറയാൻ വേണ്ടിയാണ് ഈ പോസ്റ്റ്‌.. പോസ്റ്റ്‌ ഇടുമുന്നേ അയ്യാളുടെ…

Posted by Anuja Anuja on Sunday, September 1, 2019