ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്; ജാഗ്രതാ നിര്‍ദ്ദേശം

single-img
2 September 2019

ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിക്കപ്പെട്ടത്.

ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ബുധനാഴ്ച കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.