ആർട്ടിക്കിൾ 370 റദ്ദാക്കൽ; രാജ്യത്ത് മുസ്ളീം ഭൂരിപക്ഷ സംസ്ഥാനം പാടില്ലെന്ന ആർഎസ്എസ് അജണ്ടയുടെ ഭാഗം: പ്രകാശ് കാരാട്ട്

single-img
2 September 2019

രാജ്യത്ത് മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം പാടില്ലെന്ന ആർഎസ്എസ് അജണ്ടയുടെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനയില്‍ നിന്നും കാശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് . ഇതുവഴി കാശ്മീരിനെ കേന്ദ്രസർക്കാർ ഒരു പട്ടാള ക്യാമ്പാക്കി മാറ്റിയെന്നും ജനങ്ങൾക്ക് ആശുപത്രിയിൽ പോകാൻ പോലും കഴിയാത്ത സ്ഥിതിയാണെന്നും കാരാട്ട് പറയുന്നു.

കാശ്മീരില്‍ നടത്തുന്ന അടിച്ചമർത്തലിന് നമ്മുടെ പട്ടാളം ആയുധങ്ങളും പരിശീലനവും നേടിയത് ഇസ്രയേലിൽ നിന്നാണെന്നും കാരാട്ട് കുറ്റപ്പെടുത്തി. കാശ്മീർ പ്രശ്നവും ആർഎസ്എസ് അജണ്ടയും എന്ന വിഷയത്തിലുള്ള സെമിനാർ കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാരാട്ട്.