വൈദ്യുതി പ്രശ്നം; മാര്‍പാപ്പ ലിഫ്റ്റില്‍ കുടുങ്ങിയത് 25 മിനിറ്റുകള്‍

single-img
2 September 2019

വൈദ്യുതി പ്രശ്നനത്തെ തുടർന്ന് പോപ് ഫ്രാന്‍സിസ് ലിഫ്റ്റില്‍ കുടുങ്ങി. എല്ലാ ഞായറാഴ്ചയും ജനങ്ങളെ അഭിസംബോധന ചെയ്യുന്ന പതിവ് പരിപാടിക്ക് വേണ്ടി എത്തിയപ്പോഴാണ് സംഭവം.

ഏകദേശം 25 മിനിറ്റോളം സമയമാണ് പോപ്പ് ലിഫ്റ്റില്‍ കുടുങ്ങിയത്. പിന്നീട് ഫയര്‍ഫോഴ്സെത്തിയാണ് അദേഹത്തെ രക്ഷപ്പെടുത്തിയത്. ഇതിനെ തുടർന്ന് 10 മിനിറ്റോളം സമയം വൈകിയാണ് അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്യാന്‍ എത്തിയത്.