പി ചിദംബരത്തെ തീഹാര്‍ ജയിലിലേക്ക് അയക്കാന്‍ ഇപ്പോള്‍ കഴിയില്ല: സുപ്രീം കോടതി

single-img
2 September 2019

ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് റിമാൻഡിലായ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തെ തീഹാര്‍ ജയിലിലേക്ക് അയക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്ന് സുപ്രീം കോടതി. സിബിഐ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. തന്നെ വീട്ടുതടങ്കലില്‍ വെക്കുകയോ ഇടക്കാല ജാമ്യം അനുവദിക്കുകയോ ചെയ്യണമെന്നായിരുന്നു ചോദംബരം കോടതിയിൽ ആവശ്യപ്പെട്ടത്.

‘ചിദംബരത്തെ തീഹാര്‍ ജയിലിലേക്ക് അയക്കുകയാണെങ്കില്‍ ഈ ഹർജി നിഷ്ഫലമാകും. 74 വയസുള്ള ഒരു വ്യക്തിയെ ഈ രീതിയിലാണ് അവര്‍ കൈകാര്യം ചെയ്യുന്നത്.’ – ചിദംബരത്തിനുവേണ്ടി കപില്‍ സിബല്‍ പറഞ്ഞു. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞദിവസം കോടതി നീട്ടി നല്‍കിയ ശേഷം ചിദംബരത്തെ ഇത്തരത്തില്‍ കസ്റ്റഡിയില്‍ വാങ്ങുന്നതിനെ കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

സമാനമായ അഴിമതിക്കേസുകളില്‍ 15 ദിവസമാണ് സാധാരണയായി ഒരാളെ കസ്റ്റഡിയില്‍ വെക്കാറുള്ളത്.
ചോദ്യം ചെയ്യുന്ന സമയം ചിദംബരം സഹകരിച്ചില്ലെന്നും മറ്റു പ്രതികള്‍ക്കൊപ്പം ചിദംബരത്തെ ചോദ്യം ചെയ്യണമെന്നുമായിരുന്നു സിബിഐ കോടതിയെ അറിയിച്ചത്.