ടിക്കറ്റ് നിരക്കില്‍ വര്‍ധന: സിനിമ മേഖലയെ ബാധിക്കുമെന്ന് സംഘാടകര്‍

single-img
2 September 2019

സംസ്ഥാനത്തു സിനിമ ടിക്കറ്റ് നിരക്കില്‍ വര്‍ധന. ജിഎസ് ടി ക്ക് പുറമെ വിനോദനികുതി കൂടി ചുമത്തിയാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്.

പുതുക്കിയ ടിക്കറ്റ് നിരക്ക് ഇന്നലെ മുതല്‍ തീയറ്ററുകളില്‍ പ്രാബല്യത്തില്‍ വന്നു. കൂട്ടിയ ടിക്കറ്റ് നിരക്ക് സിനിമ മേഖലയെ രൂക്ഷമായി ബാധിക്കുമെന്നും വ്യവസായത്തെ തകര്‍ക്കുമെന്നും സംഘാടകര്‍ വിലയിരുത്തുന്നു .

നൂറു രൂപയില്‍ കുറവുള്ള ടിക്കറ്റുകള്‍ക്ക് 5 ശതമാനവും കൂടുതലുള്ളതിന് 8 .5 നികുതി നല്‍കണമെന്നാണ് പുതിയ ഉത്തരവ്. ഈ നിരക്കിന് മുകളിലുള്ള ടിക്കറ്റുകൾക്ക് യഥാക്രമം 15 ഉം 18 ഉം ശതമാനം ജി എസ് ടി കണക്കാക്കിയുള്ള വര്‍ധനയാണ് നിലവില്‍ വന്നത്.

കൂട്ടിയ നികുതി ഓണം റിലീസുകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് സിനിമ മേഖല. കഴിഞ്ഞവർഷത്തെ ബജറ്റില്‍ സിനിമ ടിക്കറ്റുകള്‍ക്ക് ധനമന്ത്രി തോമസ് ഐസക് 10 ശതമാനം വിനോദ നികുതി കൂട്ടിയിരുന്നു.