ലോകത്തെ ആദ്യത്തെ ഇന്ററാക്ടീവ് പൂക്കളം: ക്യു ആർ കോഡ് പൂക്കളവുമായി ടെക്നോപാർക്ക് കമ്പനിയിലെ ജീവനക്കാർ

single-img
2 September 2019

എഞ്ചിനീയർമാർ അവരുടേ തൊഴിൽമേഖലയുമായി ബന്ധപ്പെടുത്തിയാകും എന്തിനേയും നോക്കിക്കാണുക. അവർ
എന്തുചെയ്താലും അതിൽ ഒരു ടെക്കി ടച്ച് ഉണ്ടാകും.

ടെക്നോപാർക്കിൽ ഈ വർഷത്തെ ഓണപ്പൂക്കള മത്സരം വന്നപ്പോൾ മെറ്റെൽ നെറ്റ് വർക്സ് എന്ന കമ്പനിയിലെ ടെക്കികൾ വ്യത്യസ്തമായ ഒരു പൂക്കളം നിർമ്മിക്കണമെന്ന് തീരുമാനിച്ചു. അങ്ങിനെയാണ് ലോകത്തിലെ തന്നെ ആദ്യത്തെ ഇന്ററാക്ടിവ് പൂക്കളത്തിന്റെ പിറവി.

ആദ്യം കാണുമ്പോൾ തന്നെ വ്യത്യസ്തമായ രൂപരേഖയും വർണ്ണ ക്രമീകരണവും ശ്രദ്ധയിൽപ്പെടും. ഇത് മലയാളി കണ്ടുപരിചയിച്ച പൂക്കളമല്ല. പകരം ഈ പൂക്കളത്തിന്റെ ആകൃതിയും ഡിസൈനും എല്ലാം വ്യത്യസ്തമാണ്.

എന്താണ് ഈ പൂക്കളത്തിന്റെ പ്രത്യേകത?

പൂക്കൾ ഉപയോഗിച്ച് നിലത്ത് നിർമ്മിച്ചിരിക്കുന്നതാണെങ്കിലും,
മൊബൈൽ ഫോൺ ഉപയോഗിച്ച് ഈ പൂക്കളത്തിന്റെ ഫോട്ടോ എടുക്കാൻ ശ്രമിച്ചാൽ വളരെ അപ്രതീക്ഷിതമായ ഒരു കാര്യം സംഭവിക്കും. ഫോൺ ഈ പൂക്കളത്തോട് പ്രതികരിക്കും!
പൂക്കളം സൂചിപ്പിക്കുന്ന ഒരു വെബ്‌സൈറ്റിലേക്ക് പോകട്ടെ എന്നുചോദിക്കും. നിങ്ങൾ ഒകെ പറഞ്ഞാൽ മെറ്റെൽ നെറ്റ് വർക്സിന്റെ ഓണാശംസകൾ നൽകുന്ന ഒരു പേജിലേക്ക്
കൊണ്ടുപോകും. അവിടെ നിങ്ങൾക്ക് ഒരു ലക്കി ദ്രോ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്യാം.

ഇത് എങ്ങിനെയാണ് ചെയ്തിരിക്കുന്നത്?

ഈ പൂക്കളത്തിന്റെ ഡിസൈനിൽ മൊബൈൽ ഫോണിന് മനസ്സിലാകുന്നവിധം ഡിജിറ്റൽ ഡാറ്റ സൂഷ്മമായി എൻകോഡ് ചെയ്തിരിക്കുന്നു. അത് മൊബൈൽ ഫോണിന് മനസ്സിലാകുകയും
പ്രതികരിക്കുകയും ചെയ്യും. ഇതിലേക്കായി പ്രത്യേക കമാൻഡോ മറ്റു ആപ്പുകളോ ആവശ്യമില്ല. QR കോഡിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യതന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ കാഴ്ചയിൽ ഇത് സാധാരണ QR കോഡിൽനിന്നും കുറച്ച്
വ്യത്യസ്തമാണ്. “ഇൻവേഴ്സ് പെർസ്പെക്ടീവ്” എന്ന ഒരു ഒപ്റ്റിക്കൽ കറക്ഷൻ രീതിയാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.

ഉപ്പുപരലുകളോ മൊസൈക് ചിപ്പുകളോ ഒന്നും ഉപയോഗിക്കാതെ പൂക്കൾ മാത്രമേ ഈ പൂക്കളത്തിൽ ഉപയോഗിച്ചിട്ടുള്ളൂവെന്നും QR കോഡ് പ്രവർത്തിക്കാൻ വേണ്ടത്ര കൃത്യത കിട്ടാൻ വളരെയധികം ശ്രദ്ധ വേണ്ടിവന്നുവെന്നും കമ്പനി ടീം ലീഡ് മഞ്ജു തോമസ് പറയുന്നു.