കേരളത്തില്‍ നിന്നും 39 ആഭ്യന്തര വിമാന സർവീസുകൾ പുതിയതായി ആരംഭിക്കുന്നു

single-img
2 September 2019

സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി 39 ആഭ്യന്തര സർവീസുകൾ പുതുതായി ആരംഭിക്കുന്നു. എയർലൈൻ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സർവീസുകൾ തുടങ്ങുന്ന കാര്യം എയർലൈൻ ഓപ്പറേറ്റർസ് സംസ്ഥാന സർക്കാരിനെ അറിയിച്ചു.

39 എണ്ണത്തിൽ തിരുവനന്തപുരത്ത് നിന്ന് മാത്രം 23 സർവീസുകളാണ് പുതുതായി തുടങ്ങുക. ഗോ എയർ – 22, എയർ ഇന്ത്യ – 1, സ്പൈസ് ജെറ്റ് – 8, എയർ ഏഷ്യ – 7, വിസ്താര – 1 എഎന്നിങ്ങനെയാണ് പുതിയ സര്‍വീസുകള്‍.
കമ്പനിയുമായി ഇന്ധന നികുതിയുമായി ബന്ധപ്പെട്ട തീരുമാനത്തിന് വിധേയമായി ഇൻഡിഗോയുടെ മൂന്ന് ഫ്ളൈറ്റുകളും ആരംഭിക്കാൻ സാധ്യതയുണ്ട്.