ആദ്യമായി പോലീസ് വേഷത്തില്‍ അനുഷ്‍ക ശര്‍മ്മ; പരസ്യ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

single-img
2 September 2019

ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയതാരം അനുഷ്‍ക ശര്‍മ്മ ആദ്യമായി ഒരു പോലീസ് വേഷത്തില്‍ എത്തിയിരിക്കുകയാണ്. ഇത് പക്ഷെ സിനിമയില്‍ അല്ല പരസ്യ ചിത്രത്തിലാണ് എന്ന പ്രത്യേകതയുണ്ട്. പരസ്യമായാലും പോലീസ് വേഷത്തിലെ നടിയുടെ വീഡിയോ ആരാധകര്‍ സ്വീകരിച്ചിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയ്‍ക്ക് നിരവധി ആളുകളാണ് കമന്റുകളായി രംഗത്ത് എത്തിയിരിക്കുന്നത്. അനുഷ്‍ക യുടെ ഒപ്പം സൂയ് ധാഗയില്‍ അഭിനയിച്ച വരുണ്‍ ധവാനും പ്രശംസയുമായി രംഗത്തി. ഒരു പരസ്യ ചിത്രത്തില്‍ പ്രകടിപ്പിക്കാവുന്ന ഒരു നായികയുടെ മികച്ച പെര്‍ഫോര്‍മൻസ് എന്നാണ് വരുണ്‍ ധവാൻ എഴുതിയിരിക്കുന്നത്.

ഇതിനെ തുടർന്ന് ഇനി സിനിമയിലും അനുഷ്‍ക ശര്‍മ്മ പോലീസ് വേഷത്തിലെത്തുമോയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.