അമേരിക്കയിലെ ടെക്‌സാസില്‍ വെടിവെപ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു

single-img
1 September 2019

ഹൂസ്റ്റണ്‍: അമേരിക്കയിലെ ടെക്‌സാസില്‍ നടന്ന വെടിവെപ്പില്‍ അഞ്ച് പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. ഒരു വയസുള്ള കുട്ടിയുള്‍പ്പെടെ 21 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ഏഴു പേരുടെ നിലഗുരുതരമാണ്.

പടിഞ്ഞാറന്‍ നഗരമായ ഒഡെസ മിഡ് ലാന്‍ഡ് പാതയിലായിരുന്നു സംഭവം. ആജ്ഞാതനായ വ്യക്തി വാഹനമോടിച്ചെത്തി ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തപാല്‍ വകുപ്പിന്റെ വാഹനം മോഷ്ടിച്ചാണ് ഇയാള്‍ ആക്രമണം നടത്തിയത്.

അക്രമിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. കഴിഞ്ഞ ആഴ്ച ടെക്‌സാസിലെ എല്‍പാസോയിലുണ്ടായ വെടിവെപ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.